Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
night shift

തൊഴിലിൽ ലിംഗ വ്യത്യാസവും വിവേചനവും ഇല്ലാതാക്കുന്നതിന് ഭാഗമായി സ്ത്രീകൾക്കും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനാവശ്യമായ നിയമം കൊണ്ട് വരാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് തൊഴിൽ മന്ത്രി ടി. പി രാമകൃഷ്ണൻ.  നിയമത്തിന്റെ പൂര്‍ണ്ണമായ പരിരക്ഷയും തുല്യതയും അതിഥി തൊഴിലാളികളുള്‍പ്പെടെ എല്ലാ  തൊഴിലാളികള്‍ക്കും ലഭ്യമാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. 
1960-ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റില്‍ കൊണ്ടു വന്ന ഭേഗദതി വഴി സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 
വൈകുന്നേരം ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം  മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.  നൈറ്റ് ഷിഫ്റ്റില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന് ആവശ്യം പല മേഖലകളില്‍ നിന്നും സര്‍ക്കാരിന്റെ മുന്നില്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.  ഇതു കണക്കിലെടുത്താണ്  സ്ത്രീ തൊഴിലാളികള്‍ക്ക് സമ്മതമാണെങ്കില്‍ എല്ലാ സ്ഥാപനങ്ങളിലും രാത്രികാലങ്ങളില്‍ അവര്‍ക്ക് ജോലി ചെയ്യുന്നതിന് അവസരമൊരുക്കാനുള്ള നിയമം കൊണ്ടു വരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment