Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:39 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും നിര്‍ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്‍ത്തല്‍, തുല്യ നീതി അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല്‍ തുടങ്ങിയ സന്ദേശങ്ങളുയർത്തി  അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി സ്ത്രീകൾ ഇരുചക്രവാഹന റാലിയ്‌ക്കൊരുങ്ങുന്നു. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ മൂന്നാം ദിനമായ നാളെ  വൈകുന്നേരം 4.30  നാണ്  ഇരുചക്രവാഹന റാലി. 

തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നുമാണ് ഇരുചക്രവാഹന റാലി ആരംഭിയ്ക്കുക.നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടില്‍ റാലി എത്തിച്ചേരും. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും. 

Readers Comment

Add a Comment