Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്തെ പുതിയതുറ നിവാസികൾ ആഹ്ളാദത്തിലാണ്.  സിജോ ജോർജാണ് അവർക്ക് ആഹ്ളാദവും അഭിമാനവും .  ഇന്ത്യൻ‌ പാരാ അംപ്യൂട്ടി ഫുട്ബോളിന്റെ സീനിയർ ടീമിൽ  പുതിയതുറ സ്വദേശിയായ സിജോ ഇടം നേടി. അം​ഗവൈകല്യത്തെ മാത്രമല്ല കൊടുംദാരിദ്രത്തെയും മറി കടന്നാണ് സിജോ ജോർ‌ജ് ഈ നേട്ടം സ്വന്തമാക്കിയത്. 

 പുതിയതുറ ഫുട്ബോൾ ​ഗ്രൗണ്ടിൽ ​വൈകല്യത്തെ മറികടന്ന് കളിക്കുന്ന സിജോ നാട്ടുകാരുടെ കൗതുകകാഴ്ചയായി. പിന്നീട് കോവളം എഫ്.സിയിൽ ചേർന്നു. ഇതോടെയാണ് സിജോ ജോർജിന്റെ ഫുട്ബോൾ ജീവിതം വഴിത്തിരിവിലെത്തിയത്. കോവളം എഫ്. സിയുടെ കോച്ചും മുൻ കേരളാഫുട്ബോൾ താരവുമായ എബിൻ റോസ് സിജോയുടെ വൈദ​ഗ്ധ്യം തിരിച്ചറിഞ്ഞു. സിജോക്ക് 
ഇന്ത്യൻ പാരാ ആംപ്യൂട്ടി ഫുട്ബോളിന്റെ സീനിയർ ടീമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതും എബിൻ റോസിന്റെ ശ്രമഫലത്തിലൂടെയാണ്.

സിജോയ്ക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. ഓട്ടോഡ്രൈവറായ പിതാവ് ജോർജിന്റെ  ഏകവരുമാനം മാത്രമാണ് 
ആശ്രയം. 2020 എപ്രിൽ 9 മുതൽ 18 വരെ നടക്കുന്ന അം​ഗവൈകല്യമുള്ളവർക്കായി മലേഷ്യൽ നടക്കുന്ന ഇൻവിറ്റേഷണൽ ടൂർണ്ണമെന്റിൽ കളിക്കാനുള്ള പണം സിജോയുടെ പിതാവ് കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. വരുന്ന പാരാ ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ  ഇന്ത്യൻ ടീം പങ്കെടുക്കുന്നുണ്ടെങ്കിൽ സിജോ ഫോർവേഡായി ഉണ്ടാകുമെന്ന് ഉറപ്പാണ്.

Readers Comment

Add a Comment