Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:40 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്. കര്‍ണാടകയില്‍ നടന്ന കാളപൂട്ടല്‍ മത്സരത്തിലാണ് ശ്രീനിവാസ ഗൌഡ എന്നയാള്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനെക്കാള്‍ വേഗത്തിലോടിയത്.

2009 ബെര്‍ലിന്‍ ലോക അത് ലറ്റിക്  ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.58 സെക്കന്‍റില്‍ ഓടി ലോക റെക്കോര്‍ഡിട്ടത്. എന്നാല്‍ വെള്ളമുള്ള പാടത്തിലൂടെ നഗ്നപാദനായി ശ്രീനിവാസ ഗൌഡ എന്ന ഇരുപത്തിയെട്ടുകാരന്‍ 9.55 സെക്കന്‍റിലാണ് കാളക്കൊപ്പം 100 മീറ്റര്‍ ഓടിയെത്തിയത്.ദക്ഷിണകന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് ശ്രീനിവാസ ഗൌഡ.

Readers Comment

Add a Comment