Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:18 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

വാലന്റൈൻദിനത്തിൽ സിന്ധ്യയും വിദ്യയും വ്യത്യസ്തരാകുന്നത് വേറിട്ട പ്രണയമാർ​ഗം തിരഞ്ഞെടുത്താണ്. തിരുവനന്തപുരത്ത് താമസിക്കുന്ന ഇവരാണ് പുറം ലോകത്തോട് തങ്ങളുടെ പ്രണയം വിളിച്ച് പറയാന്‍ തയാറായ സംസ്ഥാനത്തെ ആദ്യ ലെസ്ബിയന്‍ ജോഡി.

തിരുവനന്തപുരത്തെയും കൊല്ലത്തേയും വനിതാ കോളജുകളില്‍ പഠിച്ചിരുന്ന ഇരുവരും ആദ്യമായി കാണുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കേരള സര്‍വകലാശാല ബേസ് ബോള്‍ മത്സരത്തിനിടയ്ക്കാണ്. സിന്ധ്യ ഇഷ്ടം അറിയിച്ചെങ്കിലും വിദ്യയുടെ മറുപടി ലഭിച്ചത് രണ്ടര മാസത്തിന് ശേഷം.

സിന്ധ്യയ്ക്ക് വീട്ടില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നില്ല. വിദ്യയുടെ അവസ്ഥ അതായിരുന്നില്ല. വീട്ടുകാരും സമൂഹവും പരമാവധി എതിര്‍ത്തിട്ടും വിദ്യ തീരുമാനത്തില്‍ ഉറച്ച് നിന്നു. ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നെങ്കിലും നിയമപരമായി ഇവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. തങ്ങളെ എതിര്‍ത്തവര്‍ക്ക്, അപമാനിച്ചവര്‍ക്ക് മുന്നില്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിച്ച് കാണിക്കാനാണ് ഇരുവരുടെയും തീരുമാനം.

Readers Comment

Add a Comment