Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:31 am
  • 25th June, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 96 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ശ്രോതാക്കളിലൂടെ ലോകത്തെമ്പാടുമുള്ളവരുടെ ഹൃദയത്തിൽ  തരം​ഗമായ റേഡിയോയുടെ ദിനമാണിന്ന്. ലോക റേഡിയോ ദിനം. 2012 ഫെബ്രുവരി 13 നാണ്  ആദ്യത്തെ റേഡിയോ ദിനം ലോകമെമ്പാടും കൊണ്ടാടിയത്. തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ഫെബ്രുവരി 13 നും റേഡിയോ ദിനമായി ആചരിക്കുകയായിരുന്നു.  എഴുപതുകളുടെ അവസാനത്തിലും എൺ‌പതുകളുടെ ആരംഭത്തിലുമാണ് റേഡിയോ കേരളത്തിൽ പ്രചാരം നേടിയത്. 

ആകാശവാണി എന്ന പേരിലാണ് റേഡിയോ കേരളത്തിൽ‌ അറിയപ്പെട്ടത്. തിരഞ്ഞെടുപ്പുകളുടെ തത്സമയ വിവരംനൽകൽ‌, നെഹ്റുട്രോഫി ഫുട്ബോൾ കമന്ററി എന്നിവയിലൂടെ റേഡിയോ പ്രചാരത്തിൽ വൻ മുന്നേറ്റം നടത്തി. ലോകകപ്പ് ഫുട്ബോൾ,ക്രിക്കറ്റ് മത്സരങ്ങളുടെ ശബ്ദസംപ്രേക്ഷണത്തിലൂടെയാണ് റേഡിയോയുടെ മാർക്കറ്റ് വാല്യു കുതിച്ചുയർന്നത്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെല്ലാം റേഡിയോയുടെ സ്പോർട്സ് കമന്ററി ശ്രദ്ധേയമായി. പാടിപ്പതിഞ്ഞ ​ഗാനങ്ങൾ‌ മുതൽ പുതിയ ​ഗാനങ്ങൾ വരെ റേ‍ഡിയോയിൽ വന്നപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങളിൽ ഒന്നാംസ്ഥാനത്തായി റേഡിയോ. ടെലിവിഷന്റെ വരവുവരെ  ഇത് നിലനിറുത്താൻ റേഡിയോയ്ക്ക് കഴിഞ്ഞു. കടമ്മനിട്ട അടക്കമുള്ള പല കവികളും കവിതകൾ ജനകീയമാക്കിയതും റേഡിയോയിലൂടെയായിരുന്നു.

 

Readers Comment

Add a Comment