Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:43 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 2019ലെ വനിതാരത്‌ന പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ അഞ്ച് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയാണ് അവാർഡിന് പരിഗണിക്കുക.  പ്രവർത്തന മേഖലകളിൽ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ,ഹ്രസ്വചിത്രീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.  അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി പത്തിന് മുമ്പ് അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് സമർപ്പിക്കണം.  മറ്റു വ്യക്തികൾക്കോ സംഘടനകൾക്കോ ശുപാർശയായും അപേക്ഷ നൽകാം.  ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  2018 ൽ അപേക്ഷ നൽകിയവർ ഈ വർഷം അപേക്ഷ നൽകേണ്ടതില്ല.  

Readers Comment

Add a Comment