Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:36 am
  • 10th August, 2026
  • Broken Clouds
22.57°C22.57°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2019-2020 ന് അര്‍ഹരായവരെ പ്രഖ്യാപിച്ചു.   സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് വി.പി സുബൈര്‍ (മലയാള മനോരമ)- മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം, സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)- കാര്‍ട്ടൂണ്‍ ചരിത്രം എന്നിവര്‍   അര്‍ഹരായി.  

സമഗ്രവിഷയത്തില്‍  വിനോദ് പായം (ദേശാഭിമാനി) അനൂപ്ദാസ് .കെ (മാതൃഭൂമി)ദാവൂദ് .പി (ചന്ദ്രിക),ഫഹീം ചമ്രവട്ടം (മാധ്യമം),ജിഷ എലിസബത്ത് (മാധ്യമം)രമേശ്ബാബു.ആര്‍ (ജനയുഗം)എന്നിവര്‍ക്ക് 75,000 രൂപ വീതവും ഫെലോഷിപ്പ്  നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖലയില്‍ ആര്‍.കെ.ബിജുരാജ് -മാധ്യമം ആഴ്ചപതിപ്പ്, രമ്യ.കെ.എച്ച്- മാതൃഭൂമി, ബി.ജ്യോതികുമാര്‍-മലയാള മനോരമ,                           ഡോ.ബിജി.കെ.ബി- ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍, റിച്ചാര്‍ഡ് ജോസഫ് - ദീപിക, ഡോ.ജെസി നാരായണന്‍-  ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്, പി.ശ്രീകുമാര്‍ - ജന്മഭൂമി, കെ.ജെ.അരുണ്‍- മലയാള മനോരമ, രഞ്ജിത് ജോണ്‍ - ദീപിക, ശ്രുതിദേവി.സി.റ്റി- ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി, ബിജിത്ത്.എം.ഭാസ്‌കര്‍- കെ.എം.എം കോളജ്, ജി.രാജേഷ്‌കുമാര്‍-ദേശാഭിമാനി, വി.ജയകുമാര്‍- കേരളകൗമുദി, ശ്യാംകുമാര്‍.എ.എ- ഏഷ്യാനെറ്റ് ന്യൂസ് എന്നിവര്‍ക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നല്‍കും.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍,  ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Readers Comment

Add a Comment