Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:36 am
  • 10th August, 2026
  • Overcast Clouds
22.73°C22.73°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, shailaja teacher, i2inews

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും നവീകരിച്ചിരിക്കുകയാണ്. എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. . നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, കെ.എ.എസ്.പി. കൗണ്ടര്‍, മിഠായി ക്ലിനിക്ക്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ജനുവരി 14-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എസ്.എ.ടി. ആശുപത്രി മാതൃശിശു സംരക്ഷണ മന്ദിര അങ്കണത്തില്‍ (ഗൈനക്ക് ഒ.പി.യുടെ മുന്‍വശം) വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യില്‍ ഈ സംവിധാനങ്ങളൊരുക്കുന്നത്. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

എസ്.എ.ടി. ആശുപത്രിയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. . എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് 5 കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നല്‍കിയത്. എസ്.എടി. ആശുപ്രതി ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളേജിന്റെ നവീകരണങ്ങള്‍ക്കായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. ഇതില്‍ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രവേശനകവാടം മുതല്‍ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകള്‍ വിപുലീകരിക്കുന്നതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പ്രധാന ചികിത്സാ വിഭാഗങ്ങളായ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിന്‍ എന്നിവയില്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്ഥാപിക്കുകയും പുതിയ തസ്തികള്‍ സൃഷ്ടിക്കുകയും ചെയ്തു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment