Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:29 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംയുക്ത ഹർത്താൽ ദിനത്തിൽ തലസ്ഥാന ന​ഗരിയിൽ  കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ അത്യപൂർവ്വ നാണയശേഖരങ്ങളുമായി കെ.സി. പോൾ  വേറിട്ട കാഴ്ചയൊരുക്കി. വർക്ക് ഷോപ്പ് തൊഴിലാളിയും വർക്ക് ഷോപ്പ് എംപ്ളോയിസ് യൂണിയൻ സി. ഐ.ടി.യു ജനറൽ സെക്രട്ടറിയുമായ പോൾ തന്റെ നാണയ പ്രദർശനത്തിലൂടെ തുറന്നു കാട്ടുന്നത് ഒരുകാലഘട്ടത്തിലെ  കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സാമ്പത്തിക ചരിത്രം കൂടിയാണ്.

സോവിയറ്റ് യൂണിയൻ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ അത്യപൂർവ്വവും പുരാതനവുമായ നാണയങ്ങൾ‌ പോളിന്റെ ശേഖരത്തിലുണ്ട്. സോവിയറ്റ് യൂണിയൻ രൂപികരിച്ച ശേഷം ആദ്യമിറങ്ങിയ തൊഴിലാളിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രമുള്ള നാണയം മുതൽ ഇന്ത്യയിൽ ഏറ്റവുമൊടുവിലിറങ്ങിയ 1000 രൂപയുടെ നാണയം വരെ പോളിന്റെ പക്കലുണ്ട് എട്ടു മണിക്കൂർ ജോലിയും എട്ടുമണിക്കൂർ വിനോദവും എട്ട് മണിക്കൂർ വിശ്രമവും എന്ന തത്ത്വത്തിൽ വിശ്വസിക്കുന്ന പോൾ വിനോദമെന്ന നിലയ്ക്കാണ് നാണയങ്ങൾ ശേഖരിച്ചു തുടങ്ങിയത്. 

Readers Comment

Add a Comment