Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:42 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, cochin dewaswom board, vacancy , i2i news

കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കമ്പ്യൂട്ടർ വേഡ്‌പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്പളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം.

കൂടൽമാണിക്യം ദേവസ്വം - എൽ.ഡി. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. എല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിയ്ക്കുന്നതിനുളള അവസാന തീയതി ജനുവരി 18 ആണ്. അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ കേരള ദേവസ്വം റിക്രട്ട്‌മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ ലഭിക്കും

Readers Comment

Add a Comment