Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:04 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, police dog squad, i2inews ,

പൊലീസ് ശ്വാനസേനയിലേക്ക് 20 നായ്ക്കുട്ടികള്‍ കൂടി എത്തുന്നു.ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികള്‍ എത്തുന്നത്. പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി ആയിരിക്കും.

ബെല്‍ജിയം മലിനോയ്സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേരുന്നത്.രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും  കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നല്‍കും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് പട്ടിക്കുട്ടികളെ തിരഞ്ഞെടുത്തത്.

സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പോലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയെടുത്തു നിര്‍മ്മിച്ച ഈ റിട്ടയര്‍മെന്‍റ് ഹോമില്‍ നായ്ക്കൾക്ക് കളിക്കാനായി പ്രത്യേക മുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ എര്‍പ്പെടുത്തിയിട്ടുണ്ട്.

Readers Comment

Add a Comment