Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:35 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ  രൂപീകരിക്കാനുദ്ദേശിക്കുന്ന കരിയർ നയത്തിന്റെ കരട് രേഖയിൻമേലുള്ള ചർച്ചയ്ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ഏകദിന ശില്പശാല തൊഴിൽവകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ നയം രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പുതു തലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കരിയർ നയം വഴി സാധിക്കും. വ്യക്തിത്വവികസനവും നൈപുണ്യശേഷിയുമാണ് ഇന്നത്തെ തൊഴിൽമേഖലയുടെ ആവശ്യം. ഇതിന് യൂവാക്കളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളാണ് തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നത്.  

ഇന്ന് സംസ്ഥാനത്ത് ലഭ്യമായിക്കൊണ്ടിരിക്കുന്ന കരിയർ ഡവലപ്മെന്റ് സേവനങ്ങൾ സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ അനന്തസാധ്യതകൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment