Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:40 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഭരണ സര്‍വീസിനുള്ള (കെ.എ.എസ്.) പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരി 22-നു നടത്തും. രണ്ടുപേപ്പറുകളും ഒരുദിവസംതന്നെ പൂര്‍ത്തിയാക്കും. ഒന്നാംഭാഗം ജനറല്‍സ്റ്റഡീസ് പേപ്പര്‍ ഒന്നും രണ്ടാംഭാഗം ജനറല്‍സ്റ്റഡീസ് പേപ്പര്‍ രണ്ട്, ഭാഷാപരിജ്ഞാനം എന്നിവയുമാണ്. ആകെ 200 മാര്‍ക്കിനാണ് പരീക്ഷ. സമയം പിന്നീട് പ്രഖ്യാപിക്കും. ഒ.എം.ആര്‍. മാതൃകയിലുള്ള പരീക്ഷയെഴുതാന്‍ മൂന്ന് ധാരകളിലായി 5,76,243 പേരാണ് അപേക്ഷിച്ചത്. നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയില്‍ 5,47,543 പേരും സര്‍ക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാര്‍ക്കുള്ള രണ്ടാംധാരയില്‍ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള മൂന്നാംധാരയില്‍ 1750 പേരുമാണ് അപേക്ഷ നല്‍കിയത്.സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള രണ്ടുംമൂന്നും ധാരകളിലെ അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പി.എസ്.സി. അറിയിച്ചു. മൂന്ന് ധാരകള്‍ക്കും പൊതുപരീക്ഷയാണ് നടത്തുന്നത്. അപേക്ഷകര്‍ പരീക്ഷയെഴുതുമെന്ന് ഡിസംബര്‍ 25-നകം പ്രൊഫൈലിലൂടെ ഉറപ്പുനല്‍കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഉറപ്പുനല്‍കിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവര്‍ക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. ജനറല്‍സ്റ്റഡീസിനുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷ് മാധ്യമത്തിലായിരിക്കുമെന്നാണ് പി.എസ്.സി.യുടെ അറിയിപ്പിലുള്ളത്. 

Readers Comment

Add a Comment