Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വില്ലേജ് ഓഫീസുകളിൽ ജനസൗഹൃദമായ ഇടപെടൽ ഉറപ്പാക്കാൻ വില്ലേജ് ഓഫീസർമാർക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസർമാർക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

ജനങ്ങളുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കാനാകണമെന്നും സാധ്യമായ വിഷയങ്ങളിലെല്ലാം ജനങ്ങൾ പലതവണ ഓഫീസ് കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നടപ്പാക്കാൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അത് മാന്യമായ പെരുമാറ്റത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്താനാകണമെന്നും മന്ത്രി സൂചിപ്പിച്ചു.
ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ നല്ല ബന്ധമുണ്ടായാൽതന്നെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ഭൂമി വിഷയങ്ങൾ, റവന്യൂ വിഷയങ്ങൾ, നിരവധി സർട്ടിഫിക്കറ്റുകൾ നൽകൽ തുടങ്ങി ജനജീവിതത്തിൽ എല്ലാ കാര്യത്തിലും ദൈനംദിനം വില്ലേജ് ഓഫീസുകളെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.
ഈ സർക്കാർ അധികാരമേറ്റ സമയത്ത് മൂന്നുമേഖലകളായി യോഗം വിളിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രിയെന്ന നിലയിൽ കേട്ടിരുന്നു. അതുപ്രകാരം ഓഫീസുകളിലെ ഇല്ലായ്മകൾ പരിഹരിക്കാൻ നടപടികളും സ്വീകരിച്ചു. 113 കോടി രൂപയാണ് ഈ കാലയളവിൽ അറ്റകുറ്റപ്പണികൾക്കായി വില്ലേജ് ഓഫീസുകളിൽ വിനിയോഗിച്ചതെന്ന് മന്ത്രി വെളിപ്പെടുത്തി.

Readers Comment

Add a Comment