Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുടിവെട്ടിയത് കുറഞ്ഞ് പോയതിന്റെ പേരില്‍ പിതാവിനെ കയറ്റാതെ 12 കാരന്‍ കാര്‍ അകത്ത് നിന്ന് പൂട്ടി. പൊലിസ്  നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് ഡോര്‍ തുറക്കാനായത്.ഇന്ന് വൈകിട്ട് 5 മണിയോടെ തൊടുപുഴയിയാണ് സംഭവം.  നെയ്യശ്ശേരി സ്വദേശിയും മൂന്ന് മക്കളും തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപത്തെ കടയില്‍ മുടിവെട്ടാന്‍ എത്തിയതായിരുന്നു. മുടി വെട്ടിയ ശേഷം കുട്ടികളെ വാഹനത്തിലിരുത്തി പിതാവ് സമീപത്തെ കടയില്‍ പോയി. തിരിച്ചെത്തിയപ്പോള്‍ പിന്‍സീറ്റിലിരുന്ന 12 വയസുകാരന്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ തയ്യാറായില്ല.

ഗത്യന്തരമില്ലാതെ വന്നതോടെ പിതാവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസ് എത്തി ഏറെ നേരം സംസാരിച്ച ശേഷമാണ് കുട്ടി കാറിന്റെ ലോക്ക് മാറ്റാന്‍ തയ്യാറായത്. മുടിവെട്ടിയപ്പോള്‍ അളവ് കൂടിപ്പോയതാണ് പ്രശ്‌നമായത്. കുട്ടിയെ കൗണ്‍സിലിങിന് കൊണ്ടുപോകാനായിരുന്നു പൊലിസിന്റെ  ഉപദേശം.

Readers Comment

Add a Comment