Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:41 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസമയത്ത് സഹായം ആവശ്യമുളള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി  പോലീസ് നടപ്പിലാക്കിയ നിഴല്‍ പദ്ധതിക്ക് ആദ്യദിനത്തില്‍ തന്നെ മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയ ഡിസംബര്‍ നാലിന് രാത്രി സഹായം അഭ്യര്‍ത്ഥിച്ച് 11 പേരാണ് പോലീസ് ആസ്ഥാനത്തെ കമാന്‍റ് സെന്‍ററില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെട്ടത്. ഇവരില്‍  എട്ട് പേര്‍ വനിതകളാണ്.  തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് സഹായാഭ്യര്‍ത്ഥന എത്തിയത്.  രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളും വീട്ടില്‍ തനിയെ കഴിയുകയായിരുന്ന മുതിര്‍ന്ന പൗരന്‍മാരുമാണ് സഹായത്തിനായി വിളിച്ചത്.  ഇവര്‍ക്ക് വളരെപ്പെട്ടെന്നുതന്നെ പോലീസ് സഹായം എത്തിച്ചു നല്‍കി. കേരളത്തില്‍ എവിടെ നിന്നും ബന്ധപ്പെടാവുന്ന 112 എന്ന നമ്പര്‍ പോലീസ് ആസ്ഥാനത്തെ കമാന്‍റ് സെന്‍ററിലാണ് പ്രവര്‍ത്തിക്കുന്നത്. 

Readers Comment

Add a Comment