Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വ്യത്യസ്ത ചലഞ്ചുമായി കേരള പൊലീസ്. ഇരു ചക്രവാഹനങ്ങളിലെ പ്രിയപ്പെട്ടവരുമായി ഹെല്‍മറ്റ് ധരിച്ചുള്ള ഫോട്ടോ അയച്ചാല്‍ മികച്ചവ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കാമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരങ്ങൾ സഹിതം kpsmc.pol@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണമെന്നും വാഹനം നിർത്തിയ ശേഷം മാത്രം ഫോട്ടോ എടുത്താൽ മതിയെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്. രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കും. വാഹന ഉടമയായിരിക്കും പിഴ നല്‍കേണ്ടത്. ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹെല്‍മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില്‍ തൊടരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജിപി വ്യക്തമാക്കി.

Readers Comment

Add a Comment