Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:40 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരണത്തിന്റെ ഈ തണുത്ത നിശ്ശബ്ദതയ്ക്ക് ആഹ്‌ളാദാരവങ്ങളുടെ ഒരു ഭൂതകാലമുണ്ടായിരുന്നു. മോര്‍ച്ചറിയുടെ വിറങ്ങലിച്ച ചാരനിറത്തിലേക്ക് എടുത്തുവയ്ക്കപ്പെടും മുന്‍പ് ഈ ജീവിതം നിറങ്ങളുടെ പ്രപഞ്ചത്തിനു നടുവിലായിരുന്നു. അരികെ, പ്രിയപ്പെട്ടവരുടെ സ്‌നേഹം മണക്കുന്ന ഉത്കണ്ഠകളുണ്ടായിരുന്നു. ഓര്‍ക്കാതൊരു നിമിഷം, തിരക്കുകളുടെ വര്‍ത്തമാനകാലത്തില്‍ നിന്ന് മറ്റുള്ളവരുടെ ഓര്‍മ്മയുടെ ഭൂതകാലത്തിലേക്ക് എല്ലാം പൊടുന്നനെ എടുത്തെറിയപ്പെടുകയായിരുന്നു.

ഒരു നിലവിളി. 
ഒരു തേങ്ങിക്കരച്ചില്‍. 
കണ്ണീരു പോലും നെഞ്ചിലുറഞ്ഞു പോകുന്നതു പോലെ ഒരു മരവിപ്പ്. 
യാത്ര പാതിവഴിയില്‍ മുറിഞ്ഞുപോവുകയായിരുന്നു. വഴിനീളെ മുന്നറിയിപ്പിന്റെ അപായാക്ഷരങ്ങളുണ്ടായിരുന്നു. 

വേഗം കുറയ്ക്കാനും, മത്സരിച്ച് മറികടക്കാതിരിക്കാനും, മയക്കം വരുമ്പോള്‍ വിശ്രമിക്കാനും ആ മുന്നറിയിപ്പുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. എന്നിട്ടും... മരണത്തിലേക്ക് ധൃതിയോടെ വളയംതിരിച്ചതിനു പിന്നില്‍ ആയുസ്സിന്റെ അല്പദൈര്‍ഘ്യമോ അശ്രദ്ധയോ?

അപ്രതീക്ഷിതങ്ങളാണ് അപകടങ്ങള്‍. മുന്നറിയപ്പുകളുടെ മണിമുഴക്കമില്ലാതെ, എത്ര ശ്രമിച്ചാലും ഒഴിഞ്ഞുമാറാന്‍ സമ്മതിക്കാതെ, വേഗതയുടെ വഴിനടുവില്‍ എപ്പോള്‍ വേണെങ്കിലും അതു സംഭവിക്കാം. പാതയുടെ കറുപ്പില്‍ അമര്‍ന്നുരഞ്ഞൊരു ബ്രേക്കിന്റെ വെളുത്ത പാട്, പരന്നൊഴുകിയ ചോരയുടെ കടുംചുവപ്പ്. ആംബുലന്‍സിന്റെ കരച്ചിലില്‍ എല്ലാവരും വഴിയൊഴിഞ്ഞു തരും... 

ഇത്തിരി മുമ്പ് ഓര്‍ത്തിരുന്നെങ്കിലോ? കാത്തിരിക്കുന്നവരുടെ കണ്ണിലെ പ്രതീക്ഷയുടെ വെളിച്ചം, എന്റെ കുഞ്ഞുങ്ങളുടെ ചിരിയിലെ നിഷ്‌കളങ്കതയുടെ നിലാത്തെളിച്ചം, അമ്മയുടെ വാത്സല്യത്തിന്റെ ചൂട്, പ്രണയിനി കാത്തുസൂക്ഷിച്ച മയില്‍പ്പീലിയില്‍ പുരണ്ട സ്വപ്‌നസിന്ദൂരം.... ഇപ്പോള്‍ ഒന്നുമില്ല. 

ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മിച്ചില്ല. 
കണ്ണീരില്‍ നനഞ്ഞൊരു വെറും ഓര്‍മ്മയാകാതിരിക്കാന്‍... ഇപ്പോള്‍ മുതല്‍ ഓര്‍മ്മിക്കൂ....

റോഡ് നിയമങ്ങള്‍, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവിംഗില്‍ മറക്കരുതാത്ത മര്യാദകള്‍, വാഹന പരിപാലനം, സേഫ്ടി ടിപ്‌സ്, യാത്രാ മുന്‍കരുതലുകള്‍, എമര്‍ജന്‍സി കെയര്‍, അപകടഘട്ടങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.... എല്ലാം ഈ ക്യാംപെയ്‌നിന്റെ ഭാഗമാണ്. ഓരോന്നിലും അതതു രംഗങ്ങളിലെ പ്രമുഖര്‍ ഭാഗമാകുന്നു.  ഐ ടു ഐ ന്യൂസ് ഈ അവബോധ ക്യാംപെയ്ന്‍ പ്രിയപ്പെട്ട ബാലഭാസ്‌കറിനായി സമര്‍പ്പിക്കുന്നു

ഐ ടു ഐ ന്യൂസില്‍ ആരംഭിക്കുന്നു 
ഓര്‍മ്മിക്കാം, ഓര്‍മ്മയാകാതിരിക്കാം.
റോഡ് സുരക്ഷാ ക്യാംപെയ്ന്‍.

Readers Comment

Add a Comment