Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അവസാനത്തെ ആഗ്രഹം പലർക്കും പലതായിരിക്കും, എന്നാൽ മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പം ഒരു ബിയർ കുടിക്കണമെന്നായാലോ? ആഡം സ്‌കീം എന്ന യുവാവ്  തന്റെ മുത്തച്ഛൻ  മരണക്കിടക്കയിൽ കിടക്കുമ്പോൾ പറഞ്ഞ ആഗ്രഹം സഫലീകരിച്ചതിന്റെ ചിത്രം ലോകവുമായി പങ്കുവച്ചിരിക്കുന്നു.പേരക്കുട്ടിക്കൊപ്പം ബിയർ കുടിച്ച മുത്തച്ഛനെയും അവസാന ആ​ഗ്രഹം സഫലമാക്കിയ പേരക്കുട്ടിയെയും  സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

‘എന്റെ മുത്തച്ഛൻ ഇന്ന് മരിച്ചു. അവസാന രാത്രിയിൽ അദ്ദേഹത്തിന് വേണ്ടിയിരുന്നത് മക്കളും പേരക്കുട്ടിയുമൊത്ത് ഒരു കുപ്പി ബിയറാണ്.’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിരവധി പേർ ലൈക്കും റീട്വീറ്റും ചെയ്ത ചിത്രത്തിലൂടെ മറ്റൊരു ചലഞ്ചും പിറന്നു. പലരും സമാനമായ രീതിയിൽ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന ചിത്രം പങ്കുവക്കാൻ തുടങ്ങി.
കുറേ മറന്ന കാര്യങ്ങൾ ആഡത്തിന്റെ ട്വീറ്റ് ഓർമിപ്പിച്ചെന്നും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കാൻ പോകുകയാണെന്നും ട്വീറ്റിന് താഴെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment