Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:08 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.88 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്ടര്‍ അതോറിറ്റി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം അതോറിറ്റിയുടെ ജില്ലാ ഗുണനിലവാര പരിശോധനാ ലാബുകളില്‍  ഗുണനിലവാര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഈ പരിശോധനയില്‍ ഭൗതിക(നിറം, കലക്കല്‍, പിഎച്ച്), രാസ(ക്ഷാരത, സള്‍ഫേറ്റ്, ലയിക്കപ്പെട്ട ആകെ ഖരവസ്തുക്കള്‍, കാല്‍ഷ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ളൂറൈഡ്, അയണ്‍, നൈട്രേറ്റ്, അവക്ഷിപ്ത ക്ലോറിന്‍) ബാക്ടീരിയോളജില്‍ക്കല്‍(കോളിഫോം, ഇ-കോളി) എന്നിങ്ങനെ 15 ഘടകങ്ങളാണ് പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തുന്നത്. കൂടാതെ അതോറിറ്റിയുടെ നെട്ടൂരിലെ  ഗുണനിലവാര പരിശോധനാ സംസ്ഥാന റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കീടനാശിനികളും ലോഹ സംയുക്തങ്ങളും പരിശോധിക്കുന്നതിന് സംവിധാനമുണ്ട്.

തിരുവനന്തപുരത്ത് വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്‍റെ നിലവാരത്തില്‍ പോരായ്മ ഉള്ളതായി ചൂണ്ടിക്കാട്ടുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സി(ബിഐഎസ്)ന്‍റെ റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിഐഎസ് നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Readers Comment

Add a Comment