Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:51 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ ചലച്ചിത്രമേഖല സംയുക്തമായി സമരത്തിലേക്ക്. നവംബര്‍ 14-ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച്‌ സിനിമാ ബന്ദ് നടത്താനാണ് സംയുക്ത സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ചലച്ചിത്ര വ്യവസായത്തോട് സംസ്ഥാന സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വിനോദ നികുതി ചലച്ചിത്ര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും സംഘടനകള്‍ പറയുന്നു.

സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ നികുതി ഇളവ് നല്‍കാനാവില്ല. അഞ്ച് ശതമാനം നികുതിയ്ക്ക് മേല്‍ ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചുവെന്നും ആകെ നികുതി 18 ശതമാനത്തിന് മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താല്‍ക്കാലിക സ്റ്റേ നല്‍കിയത്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം.

Readers Comment

Add a Comment