Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:24 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വലതു കൈവിരലിൽ പാമ്പു കടിച്ചു. മറ്റൊന്നുമാലോചിച്ചില്ല,മൂർച്ചയേറിയ വെട്ടുകത്തിയെടുത്ത് ഒറ്റ വെട്ട്. ദേ കിടക്കുന്നു കൈവിരൽ. തുടർന്ന് മുറിവിൽ തുണി ചുറ്റി നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടർമാർ പറഞ്ഞതു കേട്ടപ്പോഴാണ് അയാൾ ശരിക്കും ഞെട്ടിയത്.. ശരീരത്തിൽ പാമ്പിൻ വിഷം ഏറ്റിട്ടില്ല. മുറിഞ്ഞുപോയ വിരൽ തുന്നിച്ചേർക്കാനുമായില്ല.

ചൈനയിലെ ഷാങ്യൂ സ്വദേശി അറുപതുകാരനായ സാജിനാണ് പാമ്പിനെക്കുറിച്ചുള്ള അന്ധവിശ്വാസം വിനയായത്. അറുപതുകാരനായ ഇയാൾ മരംവെട്ടു തൊഴിലാളിയാണ്. ഒരു പ്രത്യേക ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചാൽ അഞ്ച് ചുവട് നടക്കുംമുമ്പ് മരിച്ചുവീഴും എന്നായിരുന്നു നാട്ടിൽ പരക്കെ പ്രചരിച്ചിരുന്നത്. ഈ ഇനത്തിൽപ്പെട്ട പാമ്പാണ് സാജിനെ കടിച്ചത്. പാമ്പുകടിയേറ്റ് വീടിന് തൊട്ടടുത്തുള്ള ഒരു വൃദ്ധഅടുത്തിടെ മരിച്ചിരുന്നു. പാമ്പിൻ വിഷം ശരീരത്തിൽ പ്രവേശിക്കാതിരിക്കാനാണ് വിരൽ മുറിച്ചത്.

എന്നാൽ പാമ്പിനെക്കുറിച്ചു പറയുന്നത് വെറും തെറ്റായ കാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നേരിയ തോതിൽ മാത്രമേ ഇതിന് വിഷമുള്ളൂ എന്നും അവർ പറയുന്നു.സാജിന്റെ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും സമയം ഏറെ കഴിഞ്ഞതിനാൽ പരാജയപ്പെട്ടു.വളരെയേറേ രക്തം നഷ്ടപ്പെട്ടതിനാൽ സാജിൻ ​ഗുരുതരാവസ്ഥയിലാണ്.


 

 

 

Readers Comment

Add a Comment