Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌കൂൾതലം മുതൽ ബാസ്‌ക്കറ്റ്‌ബോളിൽ അന്താരാഷ്ട്ര നിലവാരമുളള താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന നടപ്പിലാക്കുന്ന ഹൂപ്‌സ് എന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒൻപത് വയസ്സു മുതൽ 12 വയസ്സു വരെയുളള (നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ) കുട്ടികൾക്ക് വേണ്ടിയാണ് ഈ പരിശീലന പദ്ധതി. സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 1200 കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ട് കേന്ദ്രങ്ങളിൽ വീതമാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുന്നത്. ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും (പ്രതിദിനം 45 മിനിറ്റ് വീതം). ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് സ്‌കൂൾ മുഖേനയോ, ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ ഓൺലൈൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ 01/01/2007 നും 31/12/2010 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് നവംബർ 11ന് തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹൈയർ സെക്കൻഡറി സ്‌കൂളിലും 13ന് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം കോൺവെന്റ് ഗേൾസ് ഹൈസ്‌ക്കൂളിലും നടത്തും. കൂടുതൽ വിവരങ്ങൾക്ക് www.sportskeralahoops.in  സന്ദർശിക്കണം. ഉയരം, വെർട്ടിക്കൽ ജംപ്‌ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനു വരുമ്പോൾ ആധാർ കാർഡ്, സ്‌കൂൾ ഹെഡ്മാസ്റ്ററിൽ നിന്നും ലഭിച്ചിട്ടുളള സ്വഭാവ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ആയതിന്റെ രേഖ എന്നിവ ഹാജരാക്കണം.

Readers Comment

Add a Comment