Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:29 am
  • 19th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള പോലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി  പ്രവര്‍ത്തിച്ചു വരുന്ന സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം. രാജ്യത്തെ വിവര സാങ്കേതികപരമായി ആധുനിക പ്രോജക്ടുകള്‍ നടത്തുന്നതിന്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള  സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് 2019 ആണ് സൈബര്‍ ഡോമിന് ലഭിച്ചത്. സൈബര്‍ ഡോമിന് രാജ്യത്തെ മികച്ച സൈബര്‍ സെക്യൂരിറ്റി ഇന്നവേഷനുള്ള പുരസ്‌കാരമായാണ്  ഇത്  ലഭിച്ചത്. രാജ്യത്തിനകത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിച്ച 300 ഓളം നോമിനേഷനുകളെ പിന്‍തള്ളിയാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. കേരള പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം ഐപിഎസ് ആണ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫീസര്‍  ശ്യംകുമാര്‍ കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലത്തിലെ ഗവേണിംഗ് കൗണ്‍സില്‍ മെമ്പര്‍ വിനീത് ഖോങ്കയില്‍ നിന്നും ഏറ്റുവാങ്ങി.

Readers Comment

Add a Comment