Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ഭരണ നിർവ്വഹണം കാര്യക്ഷമമാക്കുന്നതിന് സർക്കാർ രൂപീകരിച്ച കെ. എ. എസിലേയ്ക്കുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി. കെ. എ. എസ് ഓഫീസർ ജൂനിയർ ടൈം സ്കെയിൽ ട്രയിനി എന്ന തസ്തികയിൽ നേരിട്ടാണ് നിയമനം. 184 ഓളം ഒഴിവുകൾ ഉണ്ടെന്നാണ് പി. എസ്. സിയുടെ കണക്കുകൂട്ടൽ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2019 ഡിസംബർ 4 അർദ്ധരാത്രി 12 വരെ.

186,187,188/2019 കാറ്റ​ഗറി നമ്പരുകളിലാണ് കേരളപ്പിറവി ദിനമായ ഇന്നലെ പി. എസ്. സി ആസ്ഥാനത്ത് ചെയർമാൻ വിജ്ഞാപനമിറക്കിയത്. മൂന്ന് ഘട്ടമായാണ് പരീക്ഷ. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷയാണ്. 200 മാർക്കിന് 90 മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്. ഒ. എം. ആർ രീതിയിലായിരിക്കും പരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ ഉന്നത മാർക്ക് നേടുന്നവരെയാണ് രണ്ടാംഘട്ടത്തിലേയ്ക്ക് പരി​ഗണിക്കുന്നത്.

രണ്ടാംഘട്ടം 100 മാർക്കിന്റെ മൂന്ന് പേപ്പറുകൾ അടങ്ങുന്ന രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയായിരിക്കും. മൂന്നാംഘട്ടം അഭിമുഖമാണ്.  2020 നവംബർ ഒന്നോടെ ആദ്യറാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പി. എസ്. സി ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് WWW.KERALAPSC.GOV.IN  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Readers Comment

Add a Comment