Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 8:20 am
  • 18th April, 2024
  • Overcast Clouds
30.4°C27.82°C
  • Humidity: 76 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്സാപ്പിലൂടെ ശല്യം ചെയ്യുന്നവരെ ഇനി വെറുതെ ബ്ലോക്ക് ചെയ്ത് കളയണ്ടാ . അവരുടെ അക്കൗണ്ട് എന്നത്തേക്കുമായി പൂട്ടാനുള്ള മാർ​ഗമുണ്ട്. റിപ്പോർട്ടിം​ഗിലൂടെയാണ് അത് സാധ്യമാകുക.

നിങ്ങൾക്ക് ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെങ്കിൽ, ‘wa@support.whatsapp.com’ എന്നതിലേക്ക് മെയിൽ വഴി നിങ്ങളുടെ പരാതി അയക്കാനും അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൂചിപ്പിക്കാനും കഴിയും. റിപ്പോർട്ടുചെയ്യാനുള്ള നിങ്ങളുടെ കാരണത്തിന്റെ തെളിവായി നിങ്ങൾ സ്‌ക്രീൻഷോട്ട് പങ്കിടേണ്ടതുണ്ട്. കൂടാതെ ഒരു വാട്ട്സ്ആപ്പ് ചാറ്റ് തുറക്കുന്നതിലൂടെയും നിങ്ങൾക്ക് ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്യാവുന്നതാണ്(WhatsApp Chat-Tap more options-More-Reptor). ഇതിൽ നിന്ന് ഉപയോക്താവിനെ റിപ്പോർട്ടുചെയ്യണോ അതോ ബ്ലോക്ക് ചെയ്യണോയെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

വാട്‌സ്ആപ്പ് തുറന്ന് Settings-Helps Centerൽ കയറിയും നിങ്ങൾക്ക് സഹായം തേടാം. കൂടാതെ WhatsApp-ന്റെ സേവന നിബന്ധനകളുടെ ലംഘനങ്ങളെക്കുറിച്ചോ WhatsApp-ലെ അക്കൗണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചോ ഉപയോക്താക്കൾക്ക് grievance_officer_wa@support.whatsapp.com എന്ന വിലാസത്തിൽ എഴുതാവുന്നതാണ്.

ഈ വർഷം ആഗസ്റ്റ് മാസത്തിൽ 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നിരോധിച്ചു. ഇതിൽ 13 ലക്ഷത്തോളം പേരുടെ അക്കൗണ്ടുകൾ മറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന്റെ ഭാ​ഗമായി പൂട്ടിയതാണ്. ഉപയോക്താക്കളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഭൂരിഭാഗം അക്കൗണ്ടുകളിലും വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. ആഗസ്റ്റിൽ വാട്ട്സ്ആപ്പ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ജൂലൈ മാസത്തിൽ റിപ്പോർട്ട് ചെയ്തതിന് സമാനമാണ്.

 

Readers Comment

Add a Comment