Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:30 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൃഗസംരക്ഷണ സംഘടനയായ പെറ്റ പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ വിചിത്ര രീതിയുമായി രംഗത്തെത്തിയതാണിപ്പോൾ  വിവാദമാകുന്നത്. മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾ സെക്സ് നിഷേധിക്കണമെന്നാണ് പെറ്റ ആഹ്വാനം ചെയ്യുന്നത്. പെറ്റയുടെ ആഹ്വാനത്തിനെതിരെ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വിമർശനം ഉയർന്നു കഴിഞ്ഞു. മാംസം കഴിക്കുന്ന സ്ത്രീകൾക്ക് ഇതൊന്നും പ്രശ്നമല്ലേ എന്നാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

മാംസാഹാരികള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കൂട്ടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പെറ്റയുടെ ക്യാംപെയ്ന്‍. സമീപകാല പഠനമനുസരിച്ച്, മാംസാഹാരം കാരണം കാലാവസ്ഥാ പ്രതിസന്ധി ഉണ്ടാകുന്നുവെന്നും, പുരുഷന്മാർ ആണ് ഇതിന് പ്രധാന കാരണമെന്നും കണ്ടെത്തിയിരുന്നു. കൂടുതൽ മാംസാഹാരം കഴിക്കുന്ന പുരുഷൻമാർക്കെതിരെ ‘നോ’ പറായാണ് പെറ്റ സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇത് ലോകത്തെ രക്ഷിക്കുമെന്നും വിഷാംശമുള്ള പുരുഷത്വത്തിന്റെ വ്യാപനം തടയാൻ സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി. പുരുഷന്‍മാരുടെ ഇറച്ചി തീറ്റ 41 ശതമാനം അധികം ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന് ഇടയാക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി.

ഇറച്ചി ചുട്ട് കഴിക്കുന്ന ഗ്രാമീണ പുരുഷന്‍മാരെയാണ് പെറ്റ പ്രധാനമായും വിമര്‍ശിച്ചത്, ‘ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, കൊടിലുകള്‍ കാണിച്ച് നഗരത്തിന് പുറത്ത് താമസിക്കുന്ന പുരുഷന്‍മാര്‍ മാംസം പാകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാനാകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇത് മൃഗങ്ങളെ മാത്രമല്ല, ഭൂലോകത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു,’ പെറ്റ കുറ്റപ്പെടുത്തി.

മാംസം കഴിക്കുന്നവരായ ഭര്‍ത്താക്കന്‍മാര്‍ക്കും കാമുകന്‍മാര്‍ക്കും സെക്‌സ് നിഷേധിക്കണമെന്ന് തങ്ങള്‍ ജര്‍മനിയിലെ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്ന് പെറ്റയുടെ ജര്‍മന്‍ പ്രതിനിധി ഡോ. കാരിസ് ബെന്നറ്റ് ടൈംസ് റേഡിയോയിലൂടെ പ്രതികരിച്ചു. പുരുഷത്വം തെളിയിക്കാനുള്ള ശ്രമത്തിൽ ബാർബിക്യൂകളും ഗ്രിൽ മാംസവും ഉണ്ടാക്കുന്ന പുരുഷന്മാർ മൃഗങ്ങളെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.

Readers Comment

Add a Comment