Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 9:26 am
  • 18th April, 2024
  • Overcast Clouds
31.82°C28.73°C
  • Humidity: 64 %
  • Wind: 1.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുമ്പോൾ വീണ്ടുമൊരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ ആൾട്ടെമിസ് ദൗത്യത്തിന് ഇന്ന് തുടക്കമാകും. ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കലായ ആർട്ടെമിസ്-1 ഫ്‌ളോറിഡ സ്‌പേസ് കോസ്റ്റിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.03ന് വിക്ഷേപിക്കും.

ആളില്ലാ ദൗത്യമാണ് ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. കൂടാതെ, ചന്ദ്രനിലേക്ക് പോയ ശേഷം ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതും പരിശോധിക്കും.

ചന്ദ്ര ദൗത്യത്തിനായി സജ്ജീകരിച്ചിട്ടുള്ള പുതുതലമുറ റോക്കറ്റ് സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റവും (എസ്.എൽ.എസ്.) ഓറിയോൺ പേടകവും ചന്ദ്രനിലെത്തുമെന്ന് നാസ അറിയിച്ചു. ബഹിരാകാശയാത്രികർ സാധാരണയായി ക്രൂ ക്യാപ്‌സ്യൂളിലാണ് താമസിക്കുന്നത്. എന്നാൽ ആദ്യ പറക്കലിൽ അത് ശൂന്യമായിരിക്കും. 42 ദിവസവും 3 മണിക്കൂറും 20 മിനിറ്റും ദൈർഘ്യമേറിയതാണ് ഈ ദൗത്യം. അതിനുശേഷം ക്യാപ്‌സ്യൂൾ ഒക്ടോബർ 10 ന് ഭൂമിയിലേക്ക് മടങ്ങും. പേടകം 20 ലക്ഷത്തി 92 ആയിരം 147 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക.

2024 ഓടെ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചില ബഹിരാകാശ സഞ്ചാരികളും അതിൽ ചന്ദ്രനിലേക്ക് തിരിക്കും. എന്നാൽ അവർ ചന്ദ്രനിൽ കാലുകുത്തുകയില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി അവർ തിരിച്ചുപോരും.

ഇതിനുശേഷം അന്തിമ ദൗത്യമായ ആർട്ടെമിസ്-3 അയക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 2030 ഓടെ ഈ ദൗത്യം വിക്ഷേപിക്കാനാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

 

Readers Comment

Add a Comment