Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:31 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിചിത്രവും വിശ്വസിക്കാൻ പറ്റാത്തതുമായ നിരവധി വാർത്തകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പല രാജ്യങ്ങളിലെയും പല സമുദായങ്ങള്‍ക്കിടയിലുള്ള ആചാരങ്ങളും കൗതുകമുണർത്തുന്നവയാണ്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 


ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കന്‍ മേയര്‍. മെക്സിക്കോയിലെ 'ഒക്സാകാ' എന്ന സ്ഥലത്താണ് സംഭവം. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ആചാരത്തിന്‍റെ ഭാഗമായി ചീങ്കണ്ണിയെ വിവാഹം ചെയ്തത്. പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്- "ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു".

ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് സങ്കല്‍പം. ഏഴ് വയസ് പ്രായമുള്ള ചീങ്കണ്ണിയാണ് മേയറുടെ വധു. 

പരമ്പരാഗതമായ വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച്, വധുവിനെ അണിയിച്ചൊരുക്കി. ഡ്രമ്മിന്‍റെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ വിവാഹ വേദിയില്‍ എത്തിച്ചത്. ശേഷം വിവാഹച്ചടങ്ങ്. വധുവിനെ ചുംബിച്ചതോടെ ചടങ്ങ് പൂര്‍ണമായി. ഉമ്മ വെയ്ക്കുമ്പോള്‍ തിരിച്ചുകടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു. ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.


ചീങ്കണ്ണിയ്ക്ക് വിവാഹപ്രായം ആയോ, ആധുനിക ലോകത്തിന് അപമാനം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പലരും തങ്ങളുടെ അമ്പരപ്പ് മീമുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവൃത്തിക്കെതിരെ കടുത്ത വിമർശങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ പരമ്പരാഗത ആചാരങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമൊന്നും വ്യതിചലിച്ച് ജീവിക്കാൻ സന്നദ്ധരല്ലാത്ത സമുദായക്കാരാണിവര്‍. മെക്സിക്കോയില്‍ ഇത്തരത്തില്‍ തുടരുന്ന പല തനത് സമുദായങ്ങളും ഇന്നുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

Readers Comment

Add a Comment