Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:31 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡയറ്റനുസരിച്ച് ഭക്ഷണം കഴിച്ചിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും പലവിധ രോ​ഗങ്ങൾ ഉണ്ടാകുന്നുണ്ടോ. എങ്കിൽ പ്രശ്നം മനസ്സിനാണ്. മനസ്സിൽ നെ​ഗറ്റീവ് ചിന്തയുണ്ടെങ്കിൽ പലവിധരോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് യു. എസിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞു.

ഉത്കണ്ഠ, വിഷാദം, കോപം, സമ്മർദ്ദം എന്നിവയാണ് നെ​ഗറ്റീവ് വികാരങ്ങൾ. ഇവയിലേതെങ്കിലും അമിതമയാൽ രോ​ഗപ്രതിരോധശേഷി കുറയും. ഓർമ്മത്തകരാറുണ്ടാകും. തല നരച്ചും തൊലി ചുളുങ്ങിയും അകാല വാർദ്ധക്യമുണ്ടാകും. 
നെ​ഗറ്റീവ് ചിന്തകാരണം ഉണ്ടാകുന്ന മറ്റ് രോ​ഗാവസ്ഥകൾ താഴെ പറയുന്നു.


* ആർത്രൈറ്റിസ്
* അമിതവണ്ണം
* മലബന്ധം
* അസിഡിറ്റി
* ഉറക്കക്കുറവ്
* രക്തസമ്മർദ്ദം

നെ​ഗറ്റീവായി ചിന്തിക്കുന്നവർ മനസ്സിനെ ശാന്തവും ഉല്ലാസഭരിതവുമാക്കി നിറുത്തിയാൽ ഈ രോ​ഗാവസ്ഥകളിൽ നിന്നും രക്ഷനേടാം. നെ​ഗറ്റീവ് ചിന്തയെക്കുറിച്ച് അടുത്ത സുഹൃത്തിനോട് പങ്ക് വയ്ക്കാം. നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ സുഹൃത്തുമായുള്ള ചർച്ചയിലൂടെ മാറ്റാൻ സാധിക്കും. ഇഷ്ടപ്പെട്ട സം​ഗീതം, വായന, ധ്യാനം എന്നിവയും നെ​ഗറ്റീവ് ചിന്തകളെ അകറ്റും.

Readers Comment

Add a Comment