Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:53 am
  • 10th August, 2026
  • Light Rain
25.77°C25.77°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. ചികിത്സയില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേയ്ക്ക് മടങ്ങിയെത്തുകയാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വാവ സുരേഷിന്റെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ വാവ സുരേഷിന് ആന്റിവെനം നല്‍കുന്നത് നിര്‍ത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വാവ സുരേഷിന്റെ ശരീരത്തിലെ മസിലുകളുടെ ശേഷിയും തിരികെ ലഭിച്ചിട്ടുണ്ട്. കാലില്‍ പാമ്പ് കടിയേറ്റ ഭാഗം സുരേഷ് ഡോക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുത്തു. കാര്യങ്ങളെല്ലാം അദ്ദേഹം ഓര്‍മ്മിച്ച് പറയുന്നുണ്ടെന്നും അവയവങ്ങള്‍ കൂടുതല്‍ ചലനശേഷി കൈവരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സുരേഷിനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

Readers Comment

Add a Comment