Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുവിശേഷ പ്രാസംഗികനും  ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡൻ്റുമായ പ്രൊഫ. എം വൈ യോഹന്നാൻ അന്തരിച്ചു . 84 വയസ്സ് ആയിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  സംസ്കാരം പിന്നീടെന്ന് ബന്ധുക്കൾ അറിയിച്ചു. വൃക്ക സംബന്ധമായ  അസുഖത്തെതുടർന്നു ദീർഘകാലമായി  ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 3.45നായിരുന്നു അന്ത്യം

കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കാര്‍ഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാന്‍ ജനിച്ചത്. സ്വകാര്യ വിദ്യാര്‍ഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്‌സിറ്റി റാങ്കോടെ ബിഎഡ് പൂര്‍ത്തിയാക്കി. 1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായാണ് ഔദ്യോ​ഗിക ജീവിതം ആരംഭിക്കുന്നത്. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലുമായി .രണ്ടുവർഷത്തിനുശേഷം വിരമിച്ച അദ്ദേഹം ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായി പ്രവ‍ത്തിച്ചു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായിയുരുന്നു..100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവാണു അദ്ദേഹം.

ഓർത്തഡോക്സ് സഭാഅംഗമായിരുന്ന പ്രൊ എം വൈ യോഹന്നാനെ സഭാകാര്യമായി പരിഗണിച്ചില്ല എങ്കിലും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് എന്ന അദ്ദേഹത്തിന്റെ ആത്മീയ കൂട്ടായ്മയിലേക്ക് ആയിരക്കണക്കിന് ഓർത്തഡോക്സുകാരുൾപ്പെടെ മറ്റ് സഭാംഗങ്ങളും ആകൃഷ്ടരായി. വളരെ ശക്തമായ രീതിയിൽ ഈ കൂട്ടായ്മ വളർച്ച പ്രാപിച്ചു വരുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ വേർപ്പാട് ..
 

Readers Comment

Add a Comment