Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:28 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട് . പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും ഈ പ്രായം  തന്നെയാണ്. എന്നാൽ ഈ വയസിനെ മറികടന്നും ഏത് പ്രായത്തിലും നമ്മുടെ ഏത് സ്വപ്നങ്ങളും സ്വന്തമാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പൻ. 

ദേവസം ബോർഡ് സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പൻ ഇപ്പോൾ മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്. പ്രൊഫ. കനകാംബാലിന്റെ കീഴിൽ ഗാന്ധിയൻ തത്ത്വചിന്ത എന്ന വിഷയത്തിലാണ് തങ്കപ്പൻ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. എട്ട് വർഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴിൽ അദ്ദേഹം പഠിച്ചു. 73 ആം വയസിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്കപ്പൻ. ഇതിനുമുമ്പ് എംഎ, എംഡി, എംഫിലും തങ്കപ്പൻ നേടിയിട്ടുണ്ട്. തമിഴ്നാട് ഗവർണർ ആർ എൻ രവി തങ്കപ്പന് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. ഗാന്ധിയൻ തത്ത്വചിന്ത പഠിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ പ്രധാനം കാരണം അത് തീവ്രവാദരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നതാണ്. എന്താണെങ്കിലും അദ്ദേഹത്തിന്റെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

Readers Comment

Add a Comment