Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:04 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാത്രി ജോലി കഴി‍ഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിൽ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ. ജോൺസണാണ് മരിച്ചത്. 48 വയസ്സായിരുന്നു . രാത്രി 11നു കോവിലകത്തുംപാടത്ത് എൽഐസി ഓഫിസിനു മുൻപിലായിരുന്നു അപകടം. റോഡിൽ വെളിച്ചം കുറവായിരുന്നു. ജോൺസൺ ധരിച്ചിരുന്ന ഹെൽമറ്റ് വീഴ്ചയിൽ തകർന്ന നിലയിലായിരുന്നു. റോഡിൽ വീണുകിടന്ന എഎസ്ഐയെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങളും വിസമ്മതിച്ചപ്പോൾ കോഴിക്കോട്ടേക്കു പോയ കുടുംബമാണ് കാറിൽ അശ്വിനി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പേ ജോൺസൺ മരിച്ചിരുന്നു. കുറ്റൂർ മേരിമാതാ പള്ളിക്കു സമീപം കവലക്കാട്ട് പരേതനായ കെ.ഡി. ആന്റണിയുടെയും ശോശന്നയുടെയും മകനാണ് ജോൺസൺ. രണ്ടു വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി. ഭാര്യ; ജിൻസി. മക്കൾ ജിസ്മി, ജോയൽ.

Readers Comment

Add a Comment