Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വേൾഡ് അത്‌ലറ്റിക്‌സിൻറെ വിമൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി അഞ്ജു ബോബി ജോർജ്. ഇന്ത്യൻ കായികരംഗത്തെ മുന്നേറ്റവും കായിക മേഖലയിൽ സ്ത്രീകൾക്ക് പ്രചോദനമാകും വിധമുള്ള ജീവിതവുമാണ് അഞ്ജു ബോബി ജോർജിനെ പുരസ്‌കാര നേട്ടത്തിന് അർഹയാക്കിയത്.

മുൻ അന്താരാഷ്‌ട്ര ലോങ് ജംപ് താരമായ അഞ്ജു ബോബി ജോർജ് ഇപ്പോഴും കായികരംഗത്ത് സജീവമാണ്. 2016ൽ ആരംഭിച്ച പെൺകുട്ടികൾക്കായുള്ള പരിശീലന ക്യാമ്പ് നിരവധി പേർക്ക് കായികരംഗത്ത് മികച്ച നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അഞ്ജുവിൻറെ പരിശീലന ക്യാമ്പ് അണ്ടർ 20 ലോക ജേതാവിനും കളമൊരുങ്ങി.ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻറെ സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുമ്പോൾ തന്നെ ലിംഗസമത്വത്തിന് വേണ്ടിയും അഞ്ജു നിരന്തരം ശബ്‌ദമുയർത്തി.ബുധനാഴ്‌ച നടന്ന ലോക അത്‌ലറ്റിക് അവാർഡ് 2021ൽ ഈ വർഷത്തെ ലോക അത്‌ലറ്റുകളായി ഒളിമ്പിക് ജേതാക്കളായ ജമൈക്കയുടെ എലൈൻ തോംസൺ-ഹേറയെയും നോർവേയുടെ കാർസ്റ്റൺ വാർഹോമിനെയും തെരഞ്ഞെടുത്തിരുന്നു.ഒളിമ്പിക്‌സിൽ 100 മീറ്ററിലും 200 മീറ്ററിലും കിരീടം നിലനിർത്തിയതു കൂടാതെ 4x100 റിലേയിലും തോംസൺ-ഹേറ സ്വർണം കരസ്ഥമാക്കിയിരുന്നു. 10.54, 21.53 എന്നീ സമയങ്ങളിൽ യഥാക്രമം 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിക്കൊണ്ട് ലോകറെക്കോഡിന് തൊട്ടരികിൽ ഹേറ എത്തി.

Readers Comment

Add a Comment