Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:54 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടൽ ഫലം കാണുന്നു. ഹോർട്ടികോ‍ർപ് വഴി കൂടുതൽ പച്ചക്കറികൾ എത്തിയതോടെ വില മെല്ലെ കുറയുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലയിൽ ഗണ്യമായ കുറവുണ്ടാ‍കുമെന്നാണു കരുതുന്നതെന്നു മന്ത്രി പി. ്രസാദ് പറഞ്ഞു. പൊതുവിപണിയെക്കാൾ 10 മുതൽ 40 രൂപ വരെ കുറച്ചാണ് ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽ‍പന ശാലകൾ വഴി പച്ചക്കറി വിൽക്കുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെയും കർണാടകത്തി‍ലെയും കർഷകരിൽനിന്നു നേരിട്ടു പച്ചക്കറി വാങ്ങിയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്. കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് സർക്കാർ വിൽപനശാലകളിൽ 56 രൂപയായി. ഇതോടെ പൊതുവിപണിയിലും വില കുറഞ്ഞു. തിരുവനന്തപുരം ചാല മാർക്കറ്റിൽ ഇന്നലെ തക്കാളിക്ക് 75 രൂപയായിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ 119.5 ടൺ പച്ചക്കറിയാണ് കൃഷി വകുപ്പ് എത്തിച്ചത്. കർണാടക, തിരുനൽവേലി എന്നിവിടങ്ങളിൽ നിന്നു ഇന്നലെ 44 ടൺ കൂടി എത്തിച്ചു. തെക്കൻ ജില്ലകൾക്കായി 30.5 ട‍ണ്ണും, വടക്കൻ ജില്ലകൾക്കായി 13.5 ട‍ണ്ണുമാണ് എത്തിയത്. വില നിയന്ത്രണവിധേയമാകുന്നതു വരെ സംഭരണം തുടരും.

Readers Comment

Add a Comment