Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവംബര്‍ 22 തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്.സി, എംകോം, എം.എസ്.ഡബ്ല്യു, എം.സി.ജെ പരീക്ഷകളാണ് മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷകള്‍ ഡിസംബര്‍ ആറു മുതല്‍ നടക്കും. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  22ന് യു.ജി.സി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചത്. നവംബര്‍ 15ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് മാറ്റിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.

Readers Comment

Add a Comment