Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:07 pm
  • 19th April, 2024
  • Broken Clouds
32.82°C29.84°C
  • Humidity: 73 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡം ലംഘിച്ചാണ് നടത്തിയതെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളിൽ വലിയ ആൾക്കൂട്ടം വ്യക്തമാണ്. രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിന് രൂപമാറ്റം വരുത്തുംവിധം അലങ്കാരങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് വിമർശനം. നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറിയോ എന്ന് കോടതി ചോദിച്ചു. സംഭവത്തിൽ തൃശൂർ എസ്പിയേയും ഗുരുവായൂർ സിഐയേയും സെക്ടറൽ മജിസ്‌ട്രേറ്റിനേയും കക്ഷി ചേർത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരിൽ നടന്ന വിവാഹങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.കഴിഞ്ഞ ആഴ്ചയാണ് രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്.

Readers Comment

Add a Comment