Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം സാമ്പിളുകൾ അടിയന്തരമായി ശേഖരിക്കാൻ വഡോദരയിലെ ആശുപത്രിക്ക് ഗുജറാത്ത് ഹൈക്കോടതി നിർദേശം നൽകി. ഐവിഎഫിലൂടെ ഗർഭം ധരിക്കാനുള്ള രോഗിയുടെ ഭാര്യയുടെ ആവശ്യം ആശുപത്രി അധികൃതർ തള്ളിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്. ശേഷം കൊവിഡ് ബാധിതനായ ഭർത്താവിൻറെ ആരോഗ്യനില വഷളായി. ഇപ്പോൾ അവയവങ്ങളുടെ തകരാറുമൂലം അദ്ദേഹത്തിന് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. പിന്നാലെയാണ് ഐവിഎഫിലൂടെ ഗർഭം ധരിക്കാൻ യുവതി തീരുമാനിച്ചത്.
എന്നാൽ കോടതി ഉത്തരവില്ലാതെ ബീജം നൽകാനാകില്ലെന്ന് ആശുപത്രി അധിതർ പറഞ്ഞതോടെ യുവതി കോടതിയിലെത്തുകയായിരുന്നു. പരാതി അടിയന്തരമായി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. പുരുഷൻറെ ബീജം സ്ത്രീയുടെ ഗർഭപാത്രത്തിൽ ശസ്‌ത്രക്രിയയിലൂടെ നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണ് ഐവിഎഫ്

Readers Comment

Add a Comment