Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:35 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പവന്‍കുമാര്‍ എന്ന ഡ്രൈവര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അത് ഇങ്ങനെയൊരു കെണിയാകുമെന്ന് പൊലീസ് കരുതിയതേയില്ല. പവന്‍കുമാര്‍ മരിച്ച ദിവസം തന്നെ മൃതദേഹത്തിന് അവകാശവാദവുമായി എത്തിയത് അഞ്ചു സ്ത്രീകള്‍. ആദ്യത്തെയാള്‍ പവന്‍കുമാറിനൊപ്പം താമസിച്ചിരുന്ന ഒറിജിനല്‍ ഭാര്യ തന്നെ. പക്ഷേ, പിന്നാലെ എത്തിയ മറ്റു നാല് സ്ത്രീകളുടെയും അവകാശവാദം അവരും പവന്‍കുമാറിന്റെ ഭാര്യമാരാണെന്നാണ്!

മൃതദേഹം ആര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആലോചിക്കാന്‍ പൊലീസ് ഒരു ദിവസത്തെ സമയമെടുത്തു. അപ്പോഴാണ് അടുത്ത കുരിശ്- പിറ്റേന്ന് വേറെ രണ്ടു സ്ത്രീകള്‍ കൂടി പവന്‍കുമാറിന്റെ ഭാര്യമാരാണെന്നതിന് തെളിവുകളുമായി വന്നു! ആകെ ഏഴു ഭാര്യമാര്‍. മോര്‍ച്ചറിയിലിരിക്കുന്ന മൃതദേഹത്തിന്റെ യഥാര്‍ത്ഥ അവകാശി ആര്? എന്തായാലും ഇത്രയൊക്കെ ആയില്ലേ- രണ്ടുമൂന്നു ദിവസം കൂടി കാത്തിരുന്നിട്ട്, ഇനിയാരെങ്കിലും വരാനുണ്ടെങ്കില്‍ അതുകൂടി കണ്ടിട്ട് തീരുമാനിക്കാം എന്നു വിചാരിച്ച് കാത്തിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ പൊലീസ്.

ഹരിദ്വാറിലെ രവിദാസ് ബസ്തിയില്‍ താമസിച്ചിരുന്ന പവന്‍കുമാര്‍ ഞായറാഴ്ച രാത്രിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ബോധരഹിതനായ പവന്‍കുമാറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത് ഒന്നാം ഭാര്യ തന്നെ. പക്ഷേ, പവന്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് വരിവരിയായി ഭാര്യമാര്‍ വന്നുതുടങ്ങിയത്. കാത്തിരിപ്പിനിടെ, ചൊവ്വാഴ്ച ആറാം നമ്പര്‍ ഭാര്യയും ഏഴാം നമ്പര്‍ ഭാര്യയും വന്നു! ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന പവന്‍കുമാര്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. എങ്ങനെ ബുദ്ധിമുട്ടാതിരിക്കും! ചെലവിനു കൊടുക്കേണ്ടത് ഏഴു പേര്‍ക്കാണ്. ഇനി ആരെങ്കിലും അവകാശവാദവുമായി വരാനുണ്ടെങ്കില്‍ എത്രയും വേഗമെത്തിയാല്‍ പൊലീസിന് ഒരു തീരുമാനമെടുക്കാം.

Readers Comment

Add a Comment