Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കെടുതികള്‍ വിതച്ച് തുടരുന്ന കാലവര്‍ഷം നൂറ്റാണ്ടിലെ ഏറ്റവും കനത്തതെന്ന് കാലാവസ്ഥാ കേന്ദ്രം. 102 വര്‍ഷത്തിനിടെ ജൂണ്‍- സെപ്തംബര്‍ കാലയളവില്‍ പെയ്ത ഏറ്റവും വ്യാപകമായ മണ്‍സൂണ്‍ ആണ് ഈ വര്‍ഷത്തേത്. സെപ്തംബറില്‍ മാത്രം രാജ്യത്തു പെയ്തത് ശരാശരി 247 മില്ലി മീറ്റര്‍ മഴയാണ്. അതായത്, സാധാരണ വര്‍ഷങ്ങളിലേതിനെക്കാള്‍ 48 ശതമാനം അധികം.

കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കൈവശമുള്ള 1901 മുതലുള്ള മണ്‍സൂണ്‍ രേഖകളില്‍, സെപ്തംബറില്‍ മാത്രം പെയ്യുന്ന ഏറ്റവും ശക്തമായ മഴക്കാലമാണിത്. ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള 255.8 എന്ന മഴക്കണക്ക് ഇന്ന് കവിയും. കനത്ത മഴ തുടരുന്ന ഗുജറാത്തിലും ബീഹാറിലും ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. 1901 മുതല്‍ ഇതുവരെയുള്ള കണക്കില്‍ ഏറ്റവും കനത്ത മഴ പെയ്ത സെപ്തംബര്‍ മാസം 1917-ലേതാണ്. അത്തവണ മാത്രം രാജ്യത്തു പെയ്തത് 285.6 മില്ലി മീറ്റര്‍ മഴ.

ജൂണ്‍ മാസത്തില്‍ കിട്ടേണ്ട മഴയില്‍ 33 ശതമാനം കുറവോടെ വൈകിയായിരുന്നു ഇത്തവണത്തെ മണ്‍സൂണ്‍ തുടക്കം. പക്ഷേ, അതിനു ശേഷം ഇതുവരെയുണ്ടായത് സാധാരണയിലും ഒന്‍പതു ശതമാനം അധികം മഴ. നാലു മാസത്തെ കാലയളവില്‍ സാധാരണഗതിയില്‍ ലഭിക്കേണ്ട 877 മില്ലി മീറ്റര്‍ മഴയുടെ സ്ഥാനത്ത് ഈ വര്‍ഷം ലഭിച്ചത് 956 മില്ലി മീറ്റര്‍ മഴ ആണെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപത്ര അറിയിച്ചു.

Readers Comment

Add a Comment