Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊണ്ടോട്ടി: കിഴിശ്ശേരി ഗണപത് യുപി സ്കൂളിലെ പിടിഎയും, ജെസിഐ കിഴിശ്ശേരി യും സംയുക്തമായി സ്കൂളിലെ വിദ്യാർത്ഥികളെയും, അവരുടെ രക്ഷിതാക്കളെയും, സ്കൂൾ അധ്യാപകരെയും, ശാക്തീകരിച്ച്  ദിശാബോധം നൽകാനായി വഴിയൊരുക്കാം-തുണയൊരുക്കാം, പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി, ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കും. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറമ്പൻ ലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി കെ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ ടി.സന്തോഷ് പദ്ധതി വിശദീകരിച്ചു. മാനേജർ ഓ പി ശാരദാമ്മ, ജെ സി സി എം അബ്ദുൽ റഷീദ്, ജെസിഐ മേഖലാ അസിസ്റ്റന്റ് കോഡിനേറ്റർ ജെ സി ഉമ്മർ അരീക്കോട്, വാർഡ് മെമ്പർ പി റുഖിയ, പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മുസൽമ, എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് ഹാരിസ് റഹ്മാൻ ഒഴുകൂർ, റഊഫ് പുത്തലൻ എന്നിവർ നേതൃത്വം നൽകി.

Readers Comment

Add a Comment