Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എല്ലാ വർഷവും ഏപ്രിൽ ഒന്നാണ് ലോക വിഡ്ഢി ദിനമായി ആചരിക്കുന്നത്. കുറ്റബോധമോ സങ്കടമോ ഒന്നുമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനുമുള്ള ഒരു അവസരമായാണ് ഏപ്രിൽ ഫൂൾ ദിനത്തെ എല്ലാവരും കാണുന്നത്. യൂറോപ്പുകാരാണ് ആദ്യമായി ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഈ ആചാരം ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.
ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ഗ്രിഗോറിയൻ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII-ാമൻറെ ഓർമക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. വിശ്വാസ പ്രകാരം ഏപ്രിൽ 1 നാണ് ലോകത്ത് ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറ്റം ഉണ്ടായത്. അതുകൊണ്ടാണ് ഏപ്രിൽ 1 ന് ആളുകൾ വിശേഷ ദിവസമായി ആചരിച്ച് പോന്നത്. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ വിസമ്മതിച്ചിരുന്നു. ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം ഫ്രാൻസാണ്.
പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത്. പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയൻ കലണ്ടറിലേക്ക് തന്നെ മാറിയെന്നതാണ് ചരിത്രം.
ഏവർക്കും ദുഃഖങ്ങൾ മറക്കാനും, മതിമറന്ന് ചിരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂളും. രാവിലെ എഴുന്നേറ്റയുടനെ തീയതി ഓർമയില്ലാത്ത ആളുകളെ പറ്റിക്കാൻഎളുപ്പമാണ്. സമയം വൈകും തോറും ആളുകൾക്ക് വിഡ്ഢി ദിനത്തെ കുറിച്ച് ബോധ്യം വന്നു തുടങ്ങും.
23.67°C








