Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:38 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉച്ചക്ക് രണ്ടു മുതൽ  എട്ടു വരെയാണ് ഗതാഗത നിയന്ത്രണം.ഘോഷയാത്ര പോകുന്ന കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - പാളയം - സ്‌പെൻസർ - സ്റ്റാച്യു - ആയുർവേദ കോളേജ്- ഓവർ ബ്രിഡ്‌ജ്‌ - പഴവങ്ങാടി - കിഴക്കേക്കോട്ട - പടിഞ്ഞാറേക്കോട്ട - ഈഞ്ചക്കൽ വരെയുള്ള റോഡിൽ വാഹന പാർക്കിങ് അനുവദിക്കില്ല. 

എം സി റോഡിൽ നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് പേരൂർക്കട - ശാസ്തമംഗലം - ജഗതി - തൈക്കാട് വഴി പോകേണ്ടതാണ്. ദേശീയ പാതയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഉള്ളൂർ - മെഡിക്കൽ കോളേജ് - കണ്ണമ്മൂല - പാറ്റൂർ - അണ്ടർ പാസ് - ബേക്കറി - പനവിള വഴി പോകണം.യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്, വിമൻസ് കോളേജ് ഗ്രൗണ്ട്, തുടങ്ങിയ ഇടങ്ങളിൽ വാഹന പാർക്കിങ്ങിനു സൗകര്യ ഒരുക്കിയിട്ടുണ്ട്.

Readers Comment

Add a Comment