Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:48 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം  കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്താണ്  നടപ്പാലം നിർമിച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്‌കലേറ്റർ കം എലിവേറ്റർ ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമാണം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. കേന്ദ്ര നഗര കാര്യമന്ത്രി ഹർദീപ് സിംഗ് പുരി ആശംസകൾ അറിയിച്ച് സംസാരിച്ചു.

നഗരത്തിലെ ഏറ്റവും തിരക്കുള്ള പുതിയ ബസ്സ്റ്റാന്റിനും ഇൻഡോർ സ്റ്റേഡിയത്തിനും ഇടയിലായാണ് പാലം നിർമിച്ചത്. പാലത്തിന് മൂന്ന് മീറ്റർ വീതിയും 25.37 മീറ്റർ നീളവുമുണ്ട്. ഒരേസമയം 13 പേർക്ക് ലിഫ്റ്റിലും മണിക്കൂറിൽ 11,700 പേർക്ക് എസ്‌കലേറ്ററിലും കയറാം. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.


 

Readers Comment

Add a Comment