Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:45 pm
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 90 %
  • Wind: 2.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ 10ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ 23 വരെയാണ് പ്രവേശനം. 44,281 ഒഴിവുകളിലേക്ക് ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ പരിഗണിച്ചു. പ്രവേശനം ലഭിച്ചവർ അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സ്‌കൂളിലെത്തി പ്രവേശനം നേടണം.

അപേക്ഷിച്ച ശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സ്‌കൂൾ/ കോമ്ബിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

 

.

Readers Comment

Add a Comment