Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2019-ലെ സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് ഫലം പ്രസിദ്ധീകരിച്ചത്. ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തു. 182 പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിങ് ഒന്നാം റാങ്ക് നേടി.

പരീക്ഷാര്‍ഥികള്‍ക്ക് https://www.upsc.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഫലം അറിയാനാകും. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി.

 ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

റാങ്ക് നേടിയ മലയാളികൾ (റാങ്ക്, പേര് എന്നീ ക്രമത്തിൽ)

5 സിഎസ്. ജയദേവ് 

36 ആർ. ശരണ്യ

45 സഫ്ന നസ്റുദ്ദീൻ

47 ആർ. ഐശ്വര്യ

55 അരുൺ എസ്. നായർ

68 എസ്. പ്രിയങ്ക

71 ബി. യശശ്വിനി 

89 നിഥിൻ കെ. ബിജു

92 എ.വി. ദേവി നന്ദന

99 പി.പി. അർച്ചന

പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.

Readers Comment

Add a Comment