Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ഓര്‍മ്മകളില്‍ ഗൃഹാതുരതയുടെ നനുത്ത പൂമണം പടര്‍ത്തുന്ന മുഹമ്മദ് റഫി- കിഷോര്‍ കുമാര്‍- ആര്‍.ഡി. ബര്‍മ്മന്‍ കാലഘട്ടത്തിന് രാഗവേദിയില്‍ ഒരു പുനരാവിഷ്‌കാരം. കൊച്ചിയില്‍ ഉദരരോഗങ്ങളുടെ സമ്പൂര്‍ണ ചികിത്സാ കേന്ദ്രമായി കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡൈജസ്റ്റീവ് ഡിസീസസിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍  അരങ്ങേറിയ സംഗീത, നൃത്ത സന്ധ്യ. റഫിയുടെ നിത്യഹരിത ഗാനങ്ങള്‍ക്ക് അതേ സ്വരസൗകുമാര്യംകൊണ്ട് വേദിയില്‍ പുനരാവിഷ്‌കാരം നല്‍കിയത് പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗായകന്‍ മുംബയ് മുഹമ്മദ് അസ്ലം, പത്‌നി ജസ്രീന്‍ ഫാസില്‍ എന്നിവരാണ്. പ്രമുഖ ദക്ഷിണേന്ത്യന്‍ കൊറിയോഗ്രാഫര്‍ സുനീത റാവുവിൻെറ നേതൃത്വത്തിലാണ് നര്‍ത്തകസംഘം. സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡൈജസ്റ്റീവ് ഡിസീസസ്  ഉദ്ഘാടനത്തോടനുബന്ധുച്ചുള്ള മെലഡീസ് ഇന്‍ മെമ്മറീസ് ഗാന, നൃത്ത പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. മേയര്‍ സൗമിനി ജെയിന്‍, കെ.വി. തോമസ് എം.പി, പ്രമുഖ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡൈജസ്റ്റീവ് ഡിസീസസ് ഡയറക്ടറും പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ബൈജു സേനാധിപന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ പർവീൺ ഹാഫിസ്, മെഡി. ഡയറക്ടര്‍ ഡോ. പ്രതാപ്കുമാര്‍ എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു. സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിനു വേണ്ടി മെലഡീസ് ഇന്‍ മെമ്മറീസ്- രാഗ, നൃത്ത സന്ധ്യയുടെ ആശയവും ആവിഷ്‌കാരവും നിര്‍വഹിച്ചത് ടീം ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന്‍.

#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്‍, ഇത്തരം ഗാനസന്ധ്യകള്‍/ നൃത്തപരിപാടികള്‍/ വിനോദപരിപാടികള്‍/ മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവ പതിവായി ലഭിക്കുന്നതിന്  ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.