Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:13 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മുടെ പ്രായം ആദ്യം പ്രതിഫലിക്കുന്നത് ചര്‍മ്മത്തിലാണ്. മുഖം മേക്കപ്പിട്ട് മിനുക്കുന്നവരില്‍ അധികം പേരും ചര്‍മ്മത്തിന്റെ കാര്യം ശ്രദ്ധിക്കുകയേ ഇല്ല. 30 വയസു കഴിയുമ്പോഴേക്കും ഓള്‍ഡ് ലുക്ക് ആവുകയും ചെയ്യും. മധ്യവയസിനോട് അടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിചരണം മുപ്പതിലെത്തും മുമ്പേ തുടങ്ങണം. 

ഫേഷ്യല്‍

രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും ഫേഷ്യല്‍ ചെയ്യുക. ഫേസ് മസാജ് ചര്‍മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് പ്രസരിപ്പും തിളക്കവും നല്‍കും. എന്നാല്‍ ബ്ലീച്ച് ഒഴിവാക്കുക. കാരണം അമിത രാസവസ്തുക്കള്‍ അടങ്ങിയ ബ്ലീച്ചിന്റെ ഉപയോഗം ചര്‍മ്മത്തിന്റെ സ്വാഭാവികമായ എണ്ണമയവും മൃദുത്വവും നഷ്ടപ്പെടുത്തും. 

സ്‌ക്രബ്

ദിവസവും വൈകിട്ട് തൈര് ഉപയോഗിച്ച് മുഖചര്‍മ്മത്തിലെ അഴുക്ക് നീക്കുക. ആഴ്ചയില്‍ ഒരിക്കല്‍ സ്‌ക്രബ് ചെയ്യുന്നത് ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ആഴ്ചയിലൊരിക്കല്‍ മുഖത്ത് ആവി കൊള്ളുക. മുട്ടയുടെ വെള്ളയും തക്കാളിനീരും ചേര്‍ത്ത് പായ്ക്ക് ഇടുന്നത് ചര്‍മ്മം തൂങ്ങാതെ ടൈറ്റാക്കി നിര്‍ത്തും. 

ഉറക്കം

സുഖകരമായ ഉറക്കം ചര്‍മത്തിന്റെ ബലവും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തും. ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ ഉറക്കം നിര്‍ബന്ധം. എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതിനു പുറമേ ചര്‍മ്മത്തിന് മാര്‍ദ്ദവവും തിളക്കവും നല്‍കും.

വ്യായാമം

ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന് പ്രധാന പങ്കുണ്ട്.  രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, വിഷാംശം പുറംതള്ളുക, ഉല്ലാസഭരിതമായ മാനസികാവസ്ഥ പ്രദാനം ചെയ്യുക എന്നിവയിലൂടെയാണ് വ്യായാമം ചര്‍മത്തിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും കാത്തുസൂക്ഷിക്കുന്നത്. അമിത ഉത്കണ്ഠയും മാനസിക സംഘര്‍ഷവും ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം വരുത്തും. സ്‌ട്രെസ് ചര്‍മത്തില്‍ ഇരുണ്ട പാടുകള്‍ സൃഷ്ടിക്കും. മനസ് ശാന്തമാക്കി ഉന്മേഷത്തോടെയിരിക്കുക. യോഗയും ധ്യാനവും ശീലിച്ച് മനസിനെ ശാന്തമായി സൂക്ഷിക്കുക. ഇത്രയും ശീലിച്ചാല്‍ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല!

Readers Comment

Add a Comment